സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈടെക്ക് ഉപകരണങ്ങള്‍

postttt

ന്യൂഡല്‍ഹി: പോസ്റ്റ് മാന്‍മാര്‍ക്കായി ഹൈടെക്ക് ഉപകരണങ്ങള്‍.

2018 മാര്‍ച്ചോടെ ഇന്ത്യയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്കായിരിക്കും ഉപകരണങ്ങള്‍ നല്‍കുന്നത്.

ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം ആണ് പോസ്റ്റ്മാന്‍മാര്‍ക്കായി നല്‍കുന്നത്.

രണ്ട് ലക്ഷത്തോളം ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഉടനെ ടെണ്ടര്‍ വിളിക്കുമെന്ന് ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് എ.പി സിങ് വ്യക്തമാക്കി.

സ്‌കൂള്‍ ഫീസ്, എല്‍പിജി, വൈദ്യുതി, തുടങ്ങി ഒരു ഡസനോളം ബില്‍ പെയ്‌മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയും ഇന്ത്യന്‍ പോസ്റ്റിനുണ്ട്. അതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കും.

 

Top