Porsche opened indias sixth showroom in Kochi

കൊച്ചി: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇന്ത്യയിലെ ആറാമത്തെ ഷോറൂം കൊച്ചിയില്‍ തുറന്നു.

പോര്‍ഷെ മൂന്നു വര്‍ഷമായി കേരളത്തില്‍ വില്‍പ്പനയ്ക്കുണ്ടെങ്കിലും പൂര്‍ണതോതിലുള്ള ഷോറൂം ഇപ്പോഴാണ് സജ്ജമാകുന്നത്.

മരട് ബൈപ്പാസിനു സമീപം 6,600 ചതുരശ്രയടിയിലുള്ള ഷോറൂമില്‍ ആറു കാറുകള്‍ പ്രദര്‍ശിപ്പിക്കാനാകും. ഇ.വി.എം. പ്രീമിയം കാര്‍സാണ് കേരളത്തിലെ ഡീലര്‍.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷോറൂമില്‍ കാറിന്റെ ഫീച്ചറുകള്‍ ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വലിയ ഡിസ്‌പ്ലേ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പോര്‍ഷെ ഷോറൂമുകളിലാദ്യമായി കരേര കഫേയും പോര്‍ഷെ ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ശേഖരവുമായി പോര്‍ഷെ ഡ്രൈവേഴ്‌സ് സെലക്ഷന്‍ ബൊട്ടീക്കുമുണ്ട്.

Top