കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്; അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മാര്‍പാപ്പ

pope

വത്തിക്കാന്‍: കേരളത്തിലെ ജനങ്ങളോട് ഒപ്പമുണ്ടെന്ന് മാര്‍പാപ്പ. രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്നും സര്‍ക്കാരിന്റെയും പ്രാദേശികസഭയുടെയും സംഘടനകളുടെയും ഒപ്പം താനുമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് മാര്‍പാപ്പയുടെ പ്രതികരണം.

അതേസമയം, കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം നല്‍കുമെന്നാണ് യു.എന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നുമാണ്‌ അന്റോണിയോ ഗിറ്റെരസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ നിലപാട് മാറ്റി ഇപ്പോള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തിയിരിക്കുകയാണ് യുഎന്‍.

Top