ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് മാസ്റ്റര്‍ക്ലാസ്സെന്ന് അഭിപ്രായപ്പെട്ട് ഓസ്‌ട്രേലിയയുടെ സഹ പരിശീലകന്‍

Ricky

ഴിഞ്ഞ ദിവസം നടന്ന പുരുഷ ഏകദിന മത്സരത്തിലെ ഇംഗ്ലണ്ടിന്റെ കളിയെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ സഹ പരിശീലകന്‍ റിക്കി പോണ്ടിംഗ്. ചൊവ്വാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് മാസ്റ്റര്‍ക്ലാസ്സെന്നാണ് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. പുരുഷ ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും ഉയര്‍ന്ന സ്‌കോറായ 481 റണ്‍സ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് താരങ്ങളെ പ്രശംസകൊണ്ട് മൂടാനും അദ്ദേഹം മറന്നില്ല.

ആദ്യ ഓവറുകള്‍ മുതല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്‌ തന്നെയായിരുന്നു മുന്‍തൂക്കം. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ പൊരുതി നോക്കാനാകാതെ ഓസ്‌ട്രേലിയ 239 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ 242 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മികച്ച വിക്കറ്റായിരുന്നു ട്രെന്റ് ബ്രിഡ്ജിലേത് എന്നാല്‍ ഇത്രയും വലിയ സ്‌കോര്‍ നേടുന്നതില്‍ ഇംഗ്ലണ്ടിന്റെ മികവിനു പുറമേ ഓസ്‌ട്രേലിയയുടെ മോശം ബൗളിംഗുമാണെന്ന് പോണ്ടിംഗ് പറഞ്ഞു. പരിക്ക് തങ്ങളുടെ ബൗളിംഗ് കരുത്തിനെ വല്ലാതെ ബാധിച്ചുവെന്നും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

ഏകദിന ക്രിക്കറ്റിലെ പലതും തിരുത്തിയെഴുതപ്പെട്ട മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരം. 242 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയയുടെ തോല്‍വി. ഇത് ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്. 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

Top