പോളോയിലും അമിയോയിലും പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തി ഫോക്‌സ്വാഗണ്‍

ameo

പോളോ ഹാച്ച്ബാക്കിലും അമിയോ കോമ്പാക്ട് സെഡാനിലും പുതിയ പെട്രോള്‍ എന്‍ജിനെ ഉള്‍പ്പെടുത്തി ഫോക്‌സ്വാഗണ്‍ എത്തുന്നു. പുതിയ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തുപകരുത്.

പോളോയില്‍ ലിറ്ററിന് 18.5 കിലോമീറ്ററും അമിയോയില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് പുതിയ പെട്രോള്‍ എന്‍ജിന്റെ വാഗ്ദാനം. നിലവില്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമത പോളോയ്ക്കും അമിയോ 17.83 കിലോമീറ്ററുമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ 5.42 ലക്ഷം പ്രൈസ് ടാഗിലാണ് പോളോ ലഭ്യമാകുത്. 5.5 ലക്ഷം രൂപയാണ് അമിയോ കോമ്പാക്ട് സെഡാന്റെ വില.

Top