രാജ്യത്ത് മലിനീകരണം ഏറ്റവും കൂടുതല്‍ യുപിയില്‍; ഒന്നാമത് വരാണാസിയെന്ന് ഗ്രീന്‍പീസ്

up

ഡല്‍ഹി: രാജ്യത്തെ ഏറ്റവും മലിനമാക്കപ്പെട്ട സംസ്ഥാനം യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് ആണെന്ന് ഗ്രീന്‍പീസ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും മലിനമാക്കപ്പെട്ട 30 നഗരങ്ങളില്‍ 15 എണ്ണവും യുപിയിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേന്ദ്രസംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ നിന്നും, വിവരാവകാശ നിയമ പ്രകാരം കിട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ പീസ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

മലിനീകരണ തോത് പിഎം-10 എന്ന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ 280 നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. ചില കേസുകളില്‍ രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ഉത്തര്‍പ്രദേശിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി മാറി. രാജ്യത്ത് റാം സ്ഥാനത്താണ് ഗാസിയാബാദ്. ന്യൂഡല്‍ഹിയും പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയാണ്. എന്നാല്‍ ലക്‌നൗ 18ാം സ്ഥാനത്താണുള്ളത്.

ഉത്തര്‍ പ്രദേശിലെ മറ്റു നഗരങ്ങളായ ഹാപുര്‍, ബറേലി, ഫിറോസാബാദ്, കാണ്‍പൂര്‍, ആഗ്ര, നോയിഡ, അലഹബാദ്, മഥുര എന്നിവിടങ്ങളിലെ മലിനീകരണത്തിന്റെ തോത് അനുവദനീയമായ പരിധിക്ക് മുകളിലാണ്.യു.പിയിലെ വിവിധ നഗരങ്ങളിലെ മലിനീകരണ തോത് ഭയനാകമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നെന്നാണ് ലോകാര്യോഗ സംഘടനയും അവകാശപ്പെടുന്നത്. വാരാണസി(236), ഗാസിയബാദ്(236), ഹാപുര്‍(235), ബറേലി(226), ഫിറോസാബാദ്(223), കാന്‍പൂര്‍(217), ലക്‌നൗ(211), ആഗ്ര(197), നോയിഡ(195), മോറാബാദ്(192), അലഹബാദ്(191), ഗജരുല്ല(172) എന്നിങ്ങനെയാണ് മലിനീകരണ തോത് നിശ്ചയിച്ചിട്ടുള്ളത്.

യുപിയിലെ മലിനീകരണം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ദിനം പ്രതി മലിനീകരണം കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. ഭൂരിഭാഗം ജനങ്ങള്‍ക്കും കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പിടിയിലാണ്. സംസ്ഥാനത്തെ 22 നഗരങ്ങളില്‍ വായുമലിനീകരണം അളക്കാനുള്ള മോണിറ്ററിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ട്.

എന്നാല്‍ 53 ജില്ലകളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. സംസ്ഥാനത്തെ 65 ദശലക്ഷം വരുന്ന കുട്ടികള്‍ ശ്വസിക്കുന്നതും ഈ വിഷമയമായ വായു തന്നെയാണ്. വായു മലിനീകരണത്തിനെതിരെ പോരാടിയാല്‍ മാത്രമേ മലിനീകരണത്തിന്റെ തോത് നഗരങ്ങളില്‍ കുറയ്ക്കാന്‍ സാധിക്കൂവെന്ന് ഗ്രീന്‍പീസ് അധികൃതര്‍ അറിയിച്ചു. വാഹനങ്ങളില്‍ നിന്നുള്ള പുകയാണ് കൂടുതലും വായു മലിനീകരണത്തിന് കാരണമാകുന്നത്.

വാഹനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാന നടപടിയെന്ന് ഗ്രീന്‍ പീസ് പറുന്നു. മലിനീകരണം കുറഞ്ഞ തോതില്‍ ഉല്പാദിപ്പിക്കുന്ന വാഹനങ്ങല്‍ ഉപയോഗിക്കുക, പ്രധാനമായും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക, പൊടികള്‍ നീക്കം ചെയ്യുക, എന്നും വൃത്തിയായി സൂക്ഷിക്കുക , ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്യുക, സോളാര്‍ എന്‍ജി ഉപയോഗപ്പെടുത്തുക, തുടങ്ങിയ നടപടികളാണ് ഗ്രീന്‍പീസ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം, വികസനത്തിനും സാമ്പത്തിക വികസനത്തിനും പ്രാധാന്യം നല്‍കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അംബേദ്ക്കര്‍ യൂനിവേഴ്സ്റ്റിയിലെ പ്രൊഫസര്‍ വെങ്കിടേഷ് ദത്ത് പറഞ്ഞു. സ്മാര്‍ട്ട് സിറ്റികളുടെ പിറകെയാണ് നമ്മള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ പ്രകൃതി രണ്ടാമത്തെ തട്ടിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top