മികച്ച വ്യക്തിത്വത്തിന് ഉടമ; ബോളിവുഡ് കിംഗ് ഖാനെ കുറിച്ച് രേഹം ഖാന്‍

sharukh khan

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ മുന്‍ ഭാര്യ രേഹം ഖാന്‍ രംഗത്തെത്തിയ സംഭവം വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

തന്റെ ആത്മകഥയിലൂടെ ഇമ്രാന്‍ ഖാനെ കൂടാതെ പല പ്രമുഖര്‍ക്കെതിരെയും രേഹം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെക്കുറിച്ചുള്ള പരാമര്‍ശമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

445 പേജുള്ള ആത്മകഥയില്‍ ഷാരൂഖിനെ പ്രശംസിച്ചിരിക്കുകയാണ് രേഹം. ഷാരൂഖ് മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും തൊഴിലില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥതയും അഹങ്കാരം ലവലേശമില്ലാത്ത ഇടപെടലും അദ്ദേഹത്തോട് മതിപ്പുണ്ടാകാനുള്ള കാരണമാണെന്നും
വിദ്യാഭ്യാസവും, ഒരു ഇടത്തരം കുടുംബത്തില്‍ സാഹോദര്യവും മര്യാദയും ശീലിച്ച് വളര്‍ന്നു വന്ന സാഹചര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്വാദീനിച്ചിട്ടുണ്ടെന്നും രേഹം വ്യക്തമാക്കി.

‘രേഹം ഖാന്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഇമ്രാന് പരസ്ത്രീ ബന്ധമുണ്ടെന്നും, സ്വവര്‍ഗാനുരാഗിയാണെന്നും പറയുന്നുണ്ട്.

Top