ഉത്തര്‍പ്രദേശില്‍ 58 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവം ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

arrest

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഒരേ സിറിഞ്ച് തന്നെ ഉപയോഗിച്ച് കുത്തിവെയ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്‌ഐവി വൈറസ് ബാധിക്കാനിടയായ സംഭവത്തില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. രാജേന്ദ്ര കുമാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ചികിത്സ നടത്തിയിരുന്ന ഇയാള്‍ സംഭവം പുറത്തുവന്നതോടെ ഒളിവില്‍പ്പോയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ദേശീയ എയിഡ്‌സ് നിയന്ത്രണ സംഘടന അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബംഗര്‍മൗ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെയ്പ് നല്‍കിയതിനെത്തുടര്‍ന്ന് 58 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചത്. അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് എച്ച്‌ഐവി ബാധിക്കാന്‍ കാരണമായത്.

പ്രദേശത്ത് എച്ച്‌ഐവി പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യവിഭാഗം രണ്ടു പേരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി പ്രദേശത്തേക്കയച്ചത്. ഇവരുടെ അന്വേഷണത്തിലാണ് രാജേന്ദ്ര യാദവിന്റെ ചികിത്സയില്‍ നിന്നാണ് എച്ച്‌ഐവി പടരുന്നതെന്ന് കണ്ടെത്തിയത്.

രോഗികളെ കുത്തിവയ്ക്കുന്നതിന് രാജേന്ദ്ര യാദവ് ഒരേ സിറിഞ്ചും സൂചിയുമാണ് ഉപയോഗിച്ചിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. സൈക്കിളില്‍ വീടുകളിലെത്തിയും രാജേന്ദ്ര യാദവ് ചികിത്സ നടത്തിയിരുന്നു. പത്തു രൂപ മാത്രമാണ് ചികിത്സയ്ക്കു വേണ്ടി ഇയാള്‍ ഈടാക്കിയിടുരുന്നത്.

Top