കൊട്ടിയത്ത് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

MISSING

കൊട്ടിയം: കൊട്ടിയത്ത് പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇവരെ താമസിപ്പിച്ചിരുന്ന നിര്‍ഭയകേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. ഇവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്.

കൊട്ടിയം ഒറ്റപ്ലാമൂടിനടുത്തുള്ള കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പെണ്‍ക്കുട്ടികളെ കാണാതായത്. വസ്ത്രങ്ങള്‍ അലക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍. ചേര്‍ത്തല, ആലപ്പുഴ, തങ്കശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കാണാതായ പെണ്‍കുട്ടികള്‍. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്.

Top