police officer drag burning gas cylinder out of building in dramatic

ചൈന: കത്തുന്ന ഗ്യാസ് സിലിണ്ടര്‍ നിര്‍ഭയം തൂക്കിയെടുത്ത് കെട്ടിടത്തിനു പുറത്തെത്തിച്ച ചൈനയിലെ യുവ പൊലീസ് ഓഫീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം വൈറല്‍ ആയത്.

ചൈനയിലെ ജാന്‍സു മേഖലയിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീ അണയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഓഫീസര്‍ കത്തുന്ന ഗ്യാസ് സിലിണ്ടര്‍ കെട്ടിടത്തിനുള്ളില്‍ നിന്നും നീക്കം ചെയ്യുന്നത്.

പ്രദേശിക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ക്വയാന്‍ യാരോ ആണ് ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി താരമായത്.

ജനവാസ മേഖലയില്‍ നിന്നും സിലിണ്ടര്‍ പുറത്തെത്തിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു

Top