മുണ്ടക്കയത്ത് സിനിമ തിയേറ്ററിന്റെ വരാന്തയില്‍ യുവാവ് മരിച്ച നിലയില്‍

dead body

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് സിനിമ തിയേറ്ററിന്റെ വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശിയായ മാര്‍ട്ടിന്‍ (30) ആണ് മരിച്ചത്. രാവിലെ തിയേറ്റര്‍ വൃത്തിയാക്കുവാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സിനിമ കാണാന്‍ വന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ കഴിഞ്ഞ് തിയേറ്ററിന് പുറത്ത് പോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരിച്ച മാര്‍ട്ടിന്‍ മോഷണം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പൊലീസ് പറഞ്ഞു

:

Top