എ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ ആറുപേര്‍ അറസ്റ്റില്‍ ; വ്യാഴാഴ്ച പഠിപ്പ് മുടക്ക്‌

abvp

ആലപ്പുഴ: എ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാല്‍ വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, സചിന്‍, വിശാല്‍, ശ്യാമപ്രസാദ് കൊലപാതകങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുക, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

കലക്ടറേറ്റ് പടിക്കല്‍ പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹരി ഗോവിന്ദ്, ജില്ല പ്രസിഡന്റ് രാഹുല്‍ രാമചന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ അഖില്‍, ഹാരിഷ്, ജില്ല കമ്മിറ്റി അംഗം വിനായകന്‍, വൈശാഖ് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച എ.ബി.വി.പി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് ജില്ല സെക്രട്ടറി വിഷ്ണു നാരായണ പണിക്കര്‍ അറിയിച്ചു. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.

Top