ദിലീപിനെതിരെ പുതിയ നീക്കവുമായി പൊലീസ് ; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്‌

dileep

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്‌ പൊലീസ്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞെന്നും, ലക്ഷ്യയിലെ ജീവനക്കാരനെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

പാസ്‌പോര്‍ട്ട് കിട്ടണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തായിരിക്കും റിപ്പോര്‍ട്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്നാണ് സൂചന.

നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു.

എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന.

Top