Pokémon GO is now available in India

ന്യൂഡല്‍ഹി: ലോകമെങ്ങും തരംഗമായി മാറിയ സ്മാര്‍ട്ട് ഫോണ്‍ഗെയിം ‘പോക്കിമോന്‍ ഗോ’ ഇനി ഇന്ത്യയിലും. റിലയന്‍സിന്റെ ജിയോ വരിക്കാര്‍ക്കാണ് പോക്കിമോന്‍ കളിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി.

ജിയോയുടെ മെസേജിംഗ്, ജിയോ ചാറ്റ് എന്നിവയിലൂടെ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്കു പ്രവേശിക്കാന്‍ സാധിക്കും. ഗെയിം ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയാന്റിക് സിഇഒ ജോണ്‍ ഹാല്‍കെ പറഞ്ഞു.

കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഗെയിമിന്റെ ലോഞ്ചിംഗ്. സാങ്കേതിക ലോകത്ത് നിന്ന് പ്രതീതി യാഥാര്‍ഥ്യത്തിലേക്ക് (ഓഗ്മെന്റ്ഡ് റിയാലിറ്റി) ആളുകളെ എത്തിക്കുന്നതായി ഗെയിം.

ഇതാണ് ഗെയിം ജനപ്രീയമാകാന്‍ കാരണം. പോക്കിമോന്‍ ഗ്രൂപ്പുമായി സഹകരിച്ച് നിന്റെന്‍ഡോ ആന്‍ഡ് നിയാന്റിക് ആണ് ഗെയിം സൃഷ്ടിച്ചത്.

Top