ഉദയ്പൂരില്‍ 27,000 കോടിയുടെ 9500 പദ്ധതികള്‍ക്ക് നരേന്ദ്രമോദി തുടക്കം കുറിക്കും

modi

ന്യൂഡല്‍ഹി: ആഗസ്റ്റ് 29ന് ഉദയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

പിഎംജിഎസ്‌വൈയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ദേശീയ പാതകള്‍, സംസ്ഥാനഗ്രാമ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതികള്‍ക്കായി 27000 കോടിയിലധികം രൂപ ചിലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ മറ്റു പ്രധാന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം ഖേല്‍ഗോണ്‍ മൈതാനിയില്‍ പ്രധാനമന്ത്രി വന്‍ ജനാവലിയെ അഭിസംബോധന ചെയ്യും.

Top