ഗോ രക്ഷയുടെ പേരില്‍ ആക്രമണം ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും, നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മോദി പറഞ്ഞു.

ഗോ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെയും മോദി സംസാരിച്ചിരുന്നെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top