pm naredra modi’s manki bath;

ന്യൂഡല്‍ഹി:രാജ്യത്തെ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്’.

ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനമികവിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണത്തെക്കുറിച്ചും ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടത്തെക്കുറിച്ചും പ്രതിപാദിച്ചു.

യുപിയില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുവാദം വാങ്ങിയാണു പരിപാടി പ്രക്ഷേപണം ചെയ്തത്.

2017 ഫെബ്രുവരി 15 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാന ദിനമാണ്. മംഗള്‍യാന്റെ വിജയത്തിനുശേഷം ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിലൂടെ 104 ഉപഗ്രങ്ങളാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചത്.നമ്മുടെ രാജ്യത്തിന് കൂടുതല്‍ ശാസ്ത്രജ്ഞരെ ആവശ്യമുണ്ടെന്നും മേദി പറഞ്ഞു.

മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞു ഒരു ശാസ്ത്രവും ആകാശത്തുനിന്ന് പൂര്‍ണതയോടെ വീണതല്ല. പരീശീലനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാണു ശാസ്ത്രത്തിന്റെ വലിയ സംഭാവന.

കൂടാതെ നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഷിക രംഗത്തിനു വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷം 2,700 ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടായി. ഇതിനായി കര്‍ഷകരോടു നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.

അന്ധരുടെ ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ലോക ചാംപ്യന്‍മാരായി.

ശാസ്ത്രമാകട്ടേ, കായികമാകട്ടേ, വനിതകളും ഇന്ത്യയെ അഭിമാനപുളകിതമാക്കുന്നു മോദി അറിയിച്ചു. റഗ്ബി 7 ടൂര്‍ണമെന്റ് നമ്മുടെ വനിതകളാണു നേടിയത്.

മന്‍ കീ ബാത് പരിപാടിയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് എല്ലാവരോടും നന്ദിയും അറിയിച്ചു.

Top