തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷ, തനിക്ക് തമിഴ് അറിയില്ലെന്നും നരേന്ദ്ര മോദി

Narendra modi

ന്യൂഡല്‍ഹി: തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് സംസ്‌കൃതത്തേക്കാള്‍ പഴയതാണ്. എന്നാല്‍ തനിക്ക് തമിഴ് അറിയില്ലെന്നും മോദി പറഞ്ഞു. ‘പരീക്ഷ പെ ചര്‍ച്ച’യുടെ ഭാഗമായി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മോദിയുടെ വിശദീകരണം.

വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ പെ ചര്‍ച്ച പ്രധാനമന്ത്രി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പരീക്ഷപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ മുഖ്യ ഉദ്ദേശം. ആറു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹിയിലെ താല്‍കതോറ സ്‌റ്റേഡിയത്തില്‍ പരീക്ഷ പേ ചര്‍ച്ച സംഘടിപ്പിച്ചത്.

Top