സുപ്രീം കോടതിയുടെ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് സിസ്റ്റം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

modi

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് സിസ്റ്റം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

കേസുകളുടെ ഡിജിറ്റല്‍വത്കരണം നീതിന്യായ വ്യവസ്ഥയെ സുതാര്യമാക്കുമെന്ന്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ പറഞ്ഞു.

രാജ്യത്തെ 24 ഹൈക്കോടതികളില്‍ നടപ്പാക്കുന്ന സുപ്രീംകോടതിയുടെ ഡിജിറ്റല്‍ ഫയലിങ് സംവിധാനം കീഴ്‌ക്കോടതികളിലും നടപ്പാക്കണമെന്നും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിയമങ്ങളിലോ വ്യവസ്ഥകളിലോ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ രേഖകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്നാതാണ് മറ്റൊരു മേന്മയെന്ന് കേഹാര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ ഇഫയലിംഗ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഡിജിറ്റല്‍ ഫയലിംഗ് എന്നു പറയുന്നത്. അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീലുകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാവും. കേസ് സംബന്ധിക്കുന്ന മറ്റ് ഫയലുകളും വിവരങ്ങളുമെല്ലാം സ്വമേധയാ മാറിക്കൊള്ളും. മാത്രമല്ല, അപ്പീലുകളും മറ്റും സംബന്ധിച്ച പേപ്പര്‍ ജോലികള്‍ പൂര്‍ണമായും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

Top