plus-one-geography-question-paper-controversy

sslc

തിരുവനന്തപുരം: പ്ലസ് വണ്‍ ചോദ്യപേപ്പര്‍ വിവാദം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷിക്കും.

വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പൊതു പരീക്ഷയ്ക്ക് ആവര്‍ത്തിച്ചത്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ തയാറാക്കിയത്.

നേരത്തേ എസ്എസ്എല്‍സി കണക്ക് പരീക്ഷ ചോദ്യപേപ്പറിന്റെ പേരിലും വിവാദം ഉയര്‍ന്നിരുന്നു.
മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പൊതുപരീക്ഷാ പേപ്പറിലും വന്നതാണ് വിവാദമായത്.

Top