പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പുഴുവിനെ കണ്ടുപിടിച്ച് കേംബ്രിഡ്ജ്

ന്യൂയോര്‍ക്ക്: മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടകരമാകുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കണ്ടുപിടിച്ച് കേംബ്രിഡ്ജ് സര്‍വകലാശാല.

‘മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം Galleria mellonella എന്നാണ്. തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തല്‍.

ഒരു മണിക്കൂര്‍ കൊണ്ട് പ്ലാസ്റ്റിക് ബാഗില്‍ തുളയുണ്ടാക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പരിഹാരം നല്‍കാന്‍ ഒരുപക്ഷെ ഈ അറിവ് പ്രയോജനപ്പെടും.

സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഗവേഷകനായ ഡോ.ബോംബെല്ലി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പിലെ ക്രിസ്റ്റഫര്‍ ഹോവുമായി ചേര്‍ന്നായിരുന്നു ഗവേഷണം.

കറന്റ് ബയോളജി എന്ന ശാസ്ത്രമാസികയിലാണ് പ്രതീക്ഷയേകുന്ന ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

Top