അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

algeria

അള്‍ജിയേഴ്‌സ് : അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അള്‍ജീരിയന്‍ റേഡിയോ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അള്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.മരിച്ചത് സൈനികരാണെന്നാണ് സൂചന.

അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇവരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം.

Top