pk kunjalikutty against kadakampally surendran

kunjalikutty

മലപ്പുറം: മലപ്പുറം പരാമര്‍ശത്തില്‍ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമെന്ന പ്രചാരണം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. രാഷ്ട്രീയ പോരാട്ടമാണ് മലപ്പുറത്ത് നടന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം മലപ്പുറത്തെക്കുറിച്ചുളള തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വിശദമാക്കി.

മുസ്‌ലീം ലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അര്‍ത്ഥത്തില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചരണം നടത്തുകയാണ് ഒരു മത സംഘടനയുടെ ചാനലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും.

ന്യൂനപക്ഷ വിഭാഗം ഒന്നടങ്കമോ, മലപ്പുറത്തെ മുഴുവന്‍ വോട്ടര്‍മാരോ മുസ്‌ലീം ലീഗിന് വോട്ട് ചെയ്തിട്ടില്ലല്ലോ. നാല് ഇടതുപക്ഷ എംഎല്‍എമാര്‍ ഉള്ള ജില്ലയാണ് മലപ്പുറം. ഇക്കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധനവ് നേടിയത് സഹിക്കാനാവാത്ത ചിലരാണ് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതെന്നും കടകംപളളി കുറ്റപ്പെടുത്തി.

Top