കേരളാ കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം

കോട്ടയം : കേരളാ കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന നിലപാടില്‍ പി.ജെ.ജോസഫ് വിഭാഗം.

നേതൃപദവികള്‍ സംബന്ധിച്ച് ലയനസമയത്ത് ധാരണയുണ്ടാക്കിയിരുന്നു. അത് ലംഘിക്കാന്‍ കഴിയില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

വൈസ് ചെയര്‍മാന്‍ പദവി ഒഴിവ് വന്നതുകൊണ്ടുമാത്രമാണ് ജോസ് കെ.മാണിയെ നിയമിച്ചത്. അതിനപ്പുറമുള്ള നേതൃമാറ്റം പാര്‍ട്ടി ആലോച്ചിട്ടില്ലെന്നും മോന്‍സ് ജോസഫ് അറിയിച്ചു.

കേരള കോണ്‍ഗ്രസ്സിന്റെ യുഡിഎഫ് പ്രവേശത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചയ്ക്ക് ആര് മുന്‍കൈയെടുക്കണമെന്ന് യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം. ഏതുമുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാസീറ്റുകളും ലോക്‌സഭാ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫിലായാലും എല്‍ഡിഎഫിലായാലും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ്സ് ജയിക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

Top