പൊലീസ് വിനയത്തോടെ പെരുമാറണം, കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യം വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പൊലീസിന് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് വിനയത്തോടെ പെരുമാറണമെന്നും, കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന പൊലീസിന്റെ ആപ്തവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന മനോഭാവമാകണം പൊലീസിനുണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാത്രമല്ല, ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും, പൊലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് മുട്ടിക്കുളങ്ങര കേരള ആര്‍മ്ഡ് പൊലീസ് സെക്കന്‍ഡ് ബെറ്റാലിയന്‍ പാസിങ് ഔട്ട്പരേഡില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സായുധ ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍, ഡിഐജി കെ.ഷെഫീന്‍ അഹമ്മദ്, കെഎപി രണ്ട് കമാന്‍ഡന്‍ഡ് പി.എസ്. ഗോപി, കെഎപി ഒന്ന് കമാന്‍ഡന്‍ഡ് പി.വി. വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top