തന്റെ സമരത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായിക്ക് നന്ദി അറിയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി ; ലഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നടത്തി വരുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

‘ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. നിരവധി സാതന്ത്ര സമര പോരാളികള്‍ ജീവത്യാഗം ചെയ്ത് നേടിയ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്ന് മോദി ഭരണത്തിന്റെ ഭീഷണിയാണുള്ളതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.’

അരവിന്ദ് കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും പ്രതിനിധികളുമാണ് സമരത്തിലുള്ളത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധിയുമാണ്. സമരം ഡല്‍ഹിക്കാരെയും അവിടെയുള്ള മലയാളികളെയും ബാധിച്ചിട്ടുണ്ട്.സമരം ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍ പോലും ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രി വ്യക്തിപരമായി തന്നെ വിഷയത്തില്‍ ഇടപെടണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ കെജ്‌രിവാളിന് പിന്തുണ നല്‍കുന്നതായും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Top