പട്ടിയെ കുളിപ്പിക്കുകയല്ല പൊലീസിന്റെ പണി; നിയമസഭയില്‍ പിണറായി വിജയന്‍

pinarayi vijayan

തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കുക എന്നതല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ടെന്നും, 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്നും 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വയറ്റാട്ടിപ്പണി വരെ പൊലീസ് ചെയ്യുന്നുണ്ടെന്നാണ് കെ.മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത്.

Top