കുഞ്ഞനന്തനെ മോചിപ്പിക്കുന്നതിനുള്ള തീരുമാനം സത്യപ്രതിജ്ഞാ ലംഘനമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തനെ മോചിപ്പിക്കുന്നതിനുള്ള തീരുമാനം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജയില്‍ മോചിതനാക്കുമെന്ന പ്രതിപക്ഷ ആരോപണത്തിനു നേരെയുള്ള മുഖ്യമന്ത്രിയുടെ മൗനം സൂചിപ്പിക്കുന്നത് അത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടുമെന്നും നിയമവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടി.പി. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top