ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നം, സാധ്യമാക്കാനുള്ള നടപടികള്‍ ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു വിഭാഗം ജനങ്ങളുണ്ട്.

സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ ചിലത് ഇങ്ങനെ പോരായിരുന്നു, ഇന്ന രീതിയില്‍ ആവാമായിരുന്നു എന്നെല്ലാമുളള ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ചെവിക്കൊള്ളും.

തീരദേശപാതയും മലയോരഹൈവേയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നമാണെന്നും അത് സാധ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു.

Top