കൊച്ചിൻ ക്യാൻസർ ഗവേഷണകേന്ദ്രം 2020 ഓടെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി

pinarayi

കൊച്ചി: കൊച്ചിന്‍ ക്യാന്‍സര്‍ ഗവേഷണകേന്ദ്രം 2020 എത്തുമ്പോഴേയ്ക്കും യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കിഫ്ബിയില്‍ നിന്ന് അനുവദിച്ച 385 കോടി രൂപ ചെലവിട്ടാണ് സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടലാസ് രേഖയായി മാത്രം ഒതുങ്ങിയ പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്.

ചടങ്ങില്‍ കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നയരേഖ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മറ്റ് രണ്ട് ക്യാന്‍സര്‍ സെന്റര്‍ കൂടി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജയും പറഞ്ഞു.

Top