പിണറായി വിജയന്‍ കമല്‍ ഹാസന്‍ കൂടിക്കാഴ്ച കൊച്ചിയില്‍ നടന്നു

minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ കമല്‍ ഹാസനും തമ്മിലുള്ള കൂടിക്കാഴ്ച കൊച്ചിയില്‍ നടന്നു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തു.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളൊക്കെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതെന്നാണ് ലഭിക്കുന്ന സൂചന. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായും കമല്‍ ഹാസന്‍ പിണറായി വിജയനുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Top