രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്‌ക്യൂ വാട്‌സ്ആപ്പ് നമ്പറുകളിലേക്കും വരുന്ന സഹായ അഭ്യര്‍ത്ഥനകള്‍ ആവര്‍ത്തനമാണെന്ന് പിണറായി വിജയന്‍. പുതുതായി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ തിയതിയും സമയവും കൂടി ഉള്‍പ്പെടുത്തുക.

കൃത്യമായ സ്ഥലവും ലാന്‍ഡ്മാര്‍ക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top