pinarayi vijayan against rss legislative assembly

pinarayi

തിരുവനന്തപുരം: ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയും. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമ നടപടി ആലോചിക്കുകയാണ്. ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നുള്ളത് ഗീര്‍വാണം മാത്രമാണ്.

ആര്‍എസ്എസുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വി.എം.സുധീരനും കുമ്മനം രാജശേഖരനും പറയുന്നത് ഒരേ വാചകങ്ങളാണ്. ആര്‍എസ്എസിനൊപ്പം ചില ന്യൂനപകക്ഷ വിഭാഗങ്ങളും സംസ്ഥാനത്ത് വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അതിനെയും ചെറുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിനെതിരെയുള്ള ഉപചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നുള്ളതിനാലും ബാര്‍കോഴയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇന്ന് സഭയില്‍ ഉന്നയിക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

Top