pinarayi vijayan against central government

pinarayi

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര സംസ്ഥാന ബന്ധം അങ്ങേയറ്റം വഷളായ അവസ്ഥയാണ് ഇപ്പോഴുള്ളത്. സാമ്രാജ്യത്വം കോളനികളെ കാണുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ നോക്കികാണുന്നത്. സംസ്ഥാനങ്ങളെ സാമന്ത പദവിയിലേക്ക് തരം താഴ്ത്തിയെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. അതാണ് ഗോവയിലും മണിപ്പൂരിലും കണ്ടതെന്നും കേരളത്തില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങള്‍ കേന്ദ്രസര്‍ക്കര്‍ നടത്തുകയാണ്. സംസ്ഥാനത്തിന്റെ വിഭവ സ്രോതസ്സുകള്‍ പോലും പരിമിതമാക്കുന്നതാണ് കേന്ദ്ര നിലപാടുകള്‍. പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച സര്‍വ്വ കക്ഷി സംഘത്തിന് രണ്ട് തവണ ദുരനുഭവമുണ്ടായെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top