ഈ ദിവസം കാത്തിരുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഹൈക്കോടതി നല്‍കിയതെന്ന് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് ലാവലിന്‍ കേസില്‍ സിബിഐ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഇത് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ദിവസം കാത്തിരുന്ന പലരുമുണ്ട് അവര്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നിലൂടെ സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിക്കുകയായിരുന്നു കെട്ടിച്ചമച്ച കേസെന്ന് സിപിഎം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

സന്തോഷിക്കേണ്ട വേളയില്‍ മനസില്‍ ദു:ഖമുണ്ടെന്ന് പിണറായി പറഞ്ഞു. സത്യം തെളിയിക്കാന്‍ ഒപ്പം നിന്ന എം.കെ ദാമോദരന്‍ കൂടയില്ലാത്തതില്‍ ദു:ഖമുണ്ട്. അദ്ദേഹത്തെ ഓര്‍ക്കാതെ മറ്റൊന്നും പറയാനാവില്ല.

ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Top