‘അമ്മയ്ക്കു സുഖമില്ല, പരോള്‍ അനുവദിക്കണം; പിണറായി വിജയന്റെ അപേക്ഷ വൈറലാകുന്നു

pinarayi

കണ്ണൂര്‍:കടുത്ത അഗ്‌നി പരീക്ഷണങ്ങളെ നേരിട്ടു വന്നവരാണ് കമ്യൂണിസ്റ്റുകള്‍ . . അത് ഇന്ത്യയിലായാലും ലോകത്തായാലും അതാണ് ചരിത്രം.

സാങ്കല്‍പ്പിക കഥകള്‍ക്കും അപ്പുറമാണ് പീഢനങ്ങളും, സാഹസികതയും. വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന ധീരത ബൂര്‍ഷ്യാ ഭരണകൂടങ്ങള്‍ക്ക് എന്നും തലവേദന തന്നെയാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കൊടിയ പീഢനം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്.

1976 ല്‍ അടിയന്തരാവസ്ഥ കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ പരോള്‍ ആവശ്യപ്പെട്ട് അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എ ആയിരുന്ന പിണറായി ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നല്‍കിയ പരോള്‍ കത്ത് ഇപ്പോള്‍ വിവാദമായി കഴിഞ്ഞു.

‘മിസ’ തടവുനിയമ പ്രകാരമാണ് പിണറായിയെ അറസ്റ്റ് ചെയ്ത് ഭരണകൂടം തുറങ്കിലടച്ചത്. കൊടും കുറ്റവാളി യെന്ന പോലെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിരുന്നു.

അമ്മയുടെ ചികിത്സക്കു തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

പൊലീസ് കസ്റ്റഡിയില്‍ ഉടു തുണി പോലും ഉരിഞ്ഞ് ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവം നിയമസഭയിലും അക്കാലത്ത് വൈകാരികമായി തന്നെ പിണറായി പ്രസംഗിച്ചിരുന്നു.

Top