സ്ത്രീകള്‍ക്കെതിരായ കുറ്റ കൃത്യങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി

pinarayi

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ എല്ലാതരം അക്രമങ്ങളും ഗൗരവമായി കാണും. കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവളം എം.എല്‍.എ എം. വിന്‍സെന്റിനെതിരായ വീട്ടമ്മയുടെ പരാതി ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ നിയമപരമായ പരിശോധന നടന്നുവരികയാണെന്നും പിണറായി വ്യക്തമാക്കി.

Top