pinaray vijayan-police meeting

തിരുവനന്തപുരം: കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

വിവാദ സംഭവങ്ങളില്‍ നയപരമായി വേണം തീരുമാനങ്ങള്‍ എടുക്കുവാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം കേസ് എടുക്കരുതെന്നും പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒരു തരത്തിലുള്ള മര്‍ദ്ദനങ്ങളും, പ്രാകൃത മുറകളും അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടും ഉദ്യോഗസ്ഥരെ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത തിരുവനന്തപുരം റേഞ്ചിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top