ഓഖി : തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു; സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു.

തെരച്ചിലില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടുടമകളോട് ആവശ്യപ്പെട്ടു

ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്നും ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓഖി ദുരന്തത്തില്‍ കാണാതായ 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മല്‍സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്.

Top