ചാണ്ടിയുടെ കയ്യേറ്റം ;ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

pinarayi-vijayan

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും.

ഇതിനായി ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം കളക്ടര്‍ ടി.വി. അനുപമ കൂടിക്കാഴ്ച നടത്തും. കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്കു കൈമാറും.

റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം.

ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

ഇതിനിടെ മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

അന്വേഷിച്ച് നടപടി എടുക്കാന്‍ റവന്യൂ മന്ത്രി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ലാന്റ് ബോര്‍ഡ് സെക്രട്ടറി സി എ ലതക്കാണ് അന്വേഷണത്തിന്റെ ചുമതല.

 

Top