ടൊവീനൊയുടെ നായികയായി പിയ ബാജ്‌പേയ് വീണ്ടും മലയാളത്തില്‍

ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത് ടൊവീനൊ നായകനാകുന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലെത്തുകയാണ് കോളിവുഡ് താരം പിയ ബാജ്‌പേയ്.

റൊമാന്റിക് നായകനായി ടൊവീനൊ വീണ്ടും പ്രേക്ഷകരിലെത്തുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങും. ടൊവീനൊ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവീനൊ അവതരിപ്പിക്കുന്നത്.

പ്രീയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലും ആണ്‌ പിയ ബാജ്‌പേയ് അവസാനമായി അഭിനയിച്ച മലയാള ചിത്രം.

Top