ഫിലിപ്പീൻസ് ചരക്ക് കപ്പല്‍ അപകടം ; 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ സ്വരാജ്

sushama swaraj

ന്യൂഡൽഹി: ഫിലിപ്പീൻസിലുണ്ടായ കപ്പൽ അപകടത്തിൽനിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പലാണ് ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം പസഫിക് സമുദ്രത്തിൽ മുങ്ങിയത്.

കപ്പലിൽ 26 ഇന്ത്യക്കാർ ഉണ്ടായിരുന്നു. 10 പേരെ കാണാതായതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും സുഷമ കൂട്ടിച്ചേർത്തു.

തെരച്ചിലിനായി ജപ്പാൻ കോസ്റ്റ് ഗാർഡിന്‍റെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും രണ്ട് കപ്പലുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

ഇന്ത്യൻ നാവിക സേനയുടെ പി81 കപ്പൽ മനിലയിൽ എത്തിയിട്ടുണ്ടെന്നും ഉടൻ കപ്പൽ തെരച്ചിൽ നടത്തുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പൽ മുങ്ങിയത്.

Top