208 ഹാച്ച്ബാക്കും എസ്.യു.വി മോഡലുകളുമായി ഇന്ത്യയില്‍ പ്യൂഷെയുടെ രണ്ടാം വരവ്

തൊണ്ണൂറുകളുടെ പകുതിയില്‍ ഇന്ത്യയില്‍ വെറും മൂന്നു വര്‍ഷത്തെ മാത്രം പ്രവര്‍ത്തി പരിചയമുള്ള പ്യൂഷെ ഇന്ത്യയില്‍ രണ്ടാം വരവിനോരുങ്ങുന്നു.

പ്യൂഷെ 3008, 2008 എസ്.യു.വി മോഡലുകളും 208 ഹാച്ച്ബാക്കുമായാണ് ആദ്യ ഘട്ടത്തില്‍ പ്യൂഷെ ഇന്ത്യയിലെത്തുക.

ഇതില്‍ 208 ഹാച്ച്ബാക്കിന്റെ ഒരു യൂണിറ്റ് നിലവില്‍ കമ്പനി മുംബൈയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ അംബാസിഡര്‍ ഉടമകളായിരുന്ന സി.കെ ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷെ ഇന്ത്യയില്‍ അവതരിക്കുന്നത്.

Top