വളർത്തുമൃഗങ്ങൾക്ക് ഇനി കഷ്ടകാലം . . ! ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പട്ടികളെയും പൂച്ചകളെയും വാങ്ങുന്നതും വില്‍ക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളുമായി സര്‍ക്കാര്‍ രംഗത്ത്.

നായകളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ചതിനു തൊട്ടുപിന്നാലെയാണ് വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഇതു കടകള്‍ക്കു പുറത്തു പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വാങ്ങുകയും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും, മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു; ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും കടകളില്‍ സൂക്ഷിക്കണം.

പ്രായപൂര്‍ത്തിയാകാത്തവരും മാനസിക ദൗര്‍ബല്യമുള്ളവരും മൃഗപരിപാലകരായി റജിസ്റ്റര്‍ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

Top