പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണം, കേന്ദ്രത്തോട് പെട്രോളിയം മന്ത്രി

ഹൈദരാബാദ്: പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്തെങ്ങും ഏകീകൃത നികുതി സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാന്‍ വ്യക്തമാക്കി.

അതേസമയം, ഇന്ധന വില പ്രതിദിനം നിര്‍ണയിക്കുന്നതിനെ ന്യായീകരിച്ച പ്രധാന്‍, കേന്ദ്രം ശേഖരിക്കുന്ന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

 

Top