ഉപയോക്താവിന് ആവശ്യമുള്ളിടത്ത് ഇന്ധനം ; പദ്ധതി വിപുലീകരിക്കാനൊരുങ്ങി ഐഒസി

പൂനെ: രാജ്യത്തെ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുതിയ സംരംഭവുമായി രംഗത്ത്. വീട്ടു മുറ്റത്ത് തന്നെ വാഹനത്തിന്റെ ഇന്ധനം എത്തിയാല്‍ ഉപയോക്താവിന് അത് എളുപ്പമാകില്ലേ. എന്നാല്‍ അത്തരത്തിലൊരു പദ്ധതിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒരുക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയില്‍ തുടങ്ങിയ പദ്ധതി വൈകാതെ രാജ്യമാകെ വ്യാപിപ്പിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.

ടാങ്കറും പമ്പുകളിലേതുപോലത്തെ മീറ്ററുമുള്ള വാഹനം ഉപഭോക്താവിന് ആവശ്യമുള്ളിടത്ത് ഇന്ധനം എത്തിക്കും. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി കമ്പനി ഒരുക്കുന്നത്.

Top