petrol pump- debit credit cards

PETROL PUMB

ന്യൂഡല്‍ഹി:പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് ഇടപാടുകള്‍ക്ക് 1 ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ തീരുമാനം.

കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ച് അടിക്കുന്ന പെട്രോളിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.നോട്ട് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാണ്.

നിലവില്‍ 0.305 ശതമാനമാണ് പമ്പുകള്‍ക്ക് നല്‍കുന്നത്. ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ പമ്പുടമകള്‍ക്ക് ലാഭവിഹിതത്തില്‍ വന്‍ നഷ്ടം സംഭവിക്കുമെന്ന് പമ്പുടമകള്‍ പറയുന്നു

Top