ഇന്ധന വിലയില്‍ വര്‍ധന; പെട്രോളിന് 78.04 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrole

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് ഇന്ന് ഒരു പൈസ വര്‍ധിച്ച് 78.04 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡീസലിന് ഇന്ന് നാല് പൈസ കൂടി 70.86 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ ആറ് പൈസയുടെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

Top