പെട്രോള്‍ വില കുതിക്കുന്നു; ഡല്‍ഹിയില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ വില

petrole-rate-increase

ന്യൂഡല്‍ഹി: പെട്രോള്‍ വില കുതിക്കുന്നു. ന്യൂഡല്‍ഹിയില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ വിലയായ ലിറ്ററിന് 74.08 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഇതിന് മുമ്പ് 2013-ലാണ് പെട്രോള്‍ വില 74.10 രൂപയില്‍ എത്തിയത്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളായ കൊല്‍ക്കത്ത(76.78), മുംബൈ(81.93), ചെന്നൈ (76.85)എന്നിവടങ്ങളിലും വര്‍ധനവുണ്ടായി.

കൊല്‍ക്കത്തയില്‍ ഏറ്റവും കൂടുതല്‍ വില എത്തിയത് 2014-ലാണ്. അന്ന് വില 78.03 രൂപയില്‍ എത്തിയിരുന്നു. മുംബൈയില്‍ 2014-മാര്‍ച്ചില്‍ പെട്രോള്‍ വില 82.07 രൂപയായിരുന്നു. ചെന്നൈയില്‍ 2014 ജൂലായില്‍ പെട്രോള്‍ വില 76.93 രൂപ ആയി ഉയര്‍ന്നിരുന്നു.

അതേസമയം, ഡീസല്‍ വിലയിലും പുതിയ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 65.31 രൂപ, 68.01 രൂപ, 69.54 രൂപ, 68.90 രൂപ എന്നിങ്ങനെയാണ് പുതിയ വില.

ഇന്ധന വിലവര്‍ധനവിനെതിരെ മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരം എന്നിവരും രംഗത്തെത്തിയിരുന്നു. രാജ്യത്ത് 22 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ എന്തുകൊണ്ട് പ്രെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

Top