ഇന്ധന വില സ​ർ​വ​കാ​ല റെക്കോർഡിലേക്ക് ; പെട്രോൾ വില ലിറ്ററിന് 80 രൂപ

petrol

തി​രു​വ​ന​ന്ത​പു​രം: ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോൾ വില ലിറ്ററിന് 80 രൂപക്കു മുകളിലായി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ലി​ന് 26 പൈ​സ വ​ർ​ധി​ച്ച് 73.06 രൂ​പ​യാ​യി.

32 പൈ​സ​യാ​ണ് ഇന്നത്തെ വ​ർ​ധന. ക​ർ​ണാ​ട​ക നിയമസഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​റ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.40 രൂ​പ​യും ഡീ​സ​ലി​ന് 1.56 രൂ​പ​യു​മാ​ണ് വ​ർ ധി​ച്ച​ത്.അ​തേ​സ​മ​യം പെ​ട്രോ​ൾ​വി​ല ലി​റ്റ​റി​നു നാ​ലു രൂ​പ​കൂ​ടി ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചേ​ക്കു​മെ​ന്നാണ് റിപ്പോർട്ടികൾ സൂചിപ്പിക്കുന്നത്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ രാ​ജ്യാ​ന്ത ര​വി​ല​യും ഡോ​ള​ർ നി​ര​ക്കും ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​രാ​ശ​രി ലാ​ഭ​വും ക​ണ​ക്കാ​ക്കി​യാ​ണ് ഈ ​നി​ഗ​മ​നം.

Top